Health

കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ പലർക്കും കാഴ്ചയ്ക്ക് പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് കൊച്ചുകുട്ടികൾ അടക്കം പലപ്പോഴും കണ്ണാടി വയ്ക്കുന്നത് കാണാം കാഴ്ച ശക്തി വർധിപ്പിക്കാനുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഈ പ്രശ്നത്തിൽ നിന്നും മുക്തി ലഭിക്കും ഏതൊക്കെയാണ് ഈ ഭക്ഷണങ്ങൾ എന്ന് നോക്കാം

ഇലക്കറികൾ

ചീരക്ക് ആബേജ് തുടങ്ങിയ ഇലക്കറികൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ കണ്ണുകളിലെ കേടുപാടുകളിൽ നിന്നും ഇവ സംരക്ഷിക്കുകയും കാഴ്ചശക്തി കുറയുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യും

മത്സ്യം

മത്തി ചൂര തുടങ്ങിയ കോഴിപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട് ഇത് വീക്കം കുറയ്ക്കുവാനും കാഴ്ചശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട് അതേപോലെതന്നെ റെറ്റിനയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും ഇത് നല്ലതാണ്

മുട്ട

മുട്ട കഴിക്കുന്നത് പൊതുവേ നമ്മുടെ ശരീരത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. അതിൽ പ്രധാനമായും ദിവസവും ഒരു മുട്ട കഴിക്കുകയാണെങ്കിൽ വിറ്റാമിൻ എയുടെ ഉറവിടമായ മുട്ട മൂലം കാഴ്ച ശക്തിയിൽ വലിയ മാറ്റങ്ങൾ വരുന്നത് കാണാൻ സാധിക്കും

സീഡ്സ്

ബദാം സൂര്യകാന്തി വിത്തുകൾ മത്തങ്ങ വിത്തുകൾ തുടങ്ങിയ നട്സുകൾ വിറ്റാമിൻ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുവാനും കാഴ്ചശക്തി വർധിപ്പിക്കുവാനും ഒക്കെ സഹായിക്കുന്നതാണ് ഇത് കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ ഉയർന്ന അളവിലാണ് വിറ്റാമിനെ അടങ്ങിയിട്ടുള്ളത് അതുകൊണ്ടുതന്നെ ഇത് കോർണിയയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നുണ്ട് മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ദിവസവും ഉൾപ്പെടുത്തുന്നത് നല്ലതാണ്

ക്യാരറ്റ്

ക്യാരറ്റിൽ വളരെ ഉയർന്ന അളവിൽ തന്നെ വിറ്റാമിനയുടെ ഘടകങ്ങളുണ്ട് ഇത് നമ്മുടെ ശരീരത്തിനും ചർമ്മത്തിനും വളരെ മികച്ച രീതിയിൽ ഉള്ള ഗുണങ്ങളാണ് നൽകുന്നത്