തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം വേഗം പരിഹരിക്കണമെന്ന് സിപിഐ. ആശവർക്കർമാരുടെ സമരം തെറ്റാണെന്ന് ആർക്കും പറയാൻ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
സമരത്തിന് പിന്നിലുള്ളവർക്ക് രാഷ്ട്രീയമുണ്ടാകും. ആ രാഷ്ട്രീയത്തിന് നേട്ടം കൊയ്യാനുള്ള അവസരം ഉണ്ടാക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.