മലയാളിയാണെങ്കിലും തമിഴകത്തിന് ഏറെ സുപരിചിതയായ നടിയാണ് പാര്‍വതി നായർ. ഫെബ്രുവരി 10 ന് ആയിരുന്നു പാര്‍വ്വതി നായരുടെ വിവാഹം. ഹൈദരബാദ് സ്വദേശിയും ചെന്നൈ ബേസ്ഡ് ബിസിനസ്സുകാരനുമായ ആശ്രിത് അശോകുമായുള്ള വിവാഹ വിശേഷങ്ങള്‍ താരം തന്നെ ആരാധകരുമായി പങ്കിട്ടിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം. തെലുങ്ക് – മലയാളം ആചാരപ്രകാരം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സിനിമ സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ കേരളത്തില്‍ വച്ച് കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്ഷന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാമ് പാര്‍വ്വതി. ഒറ്റ നോട്ടത്തില്‍ ഏതോ പരസ്യ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ആണെന്ന് തോന്നാമെങ്കിലും അങ്ങനെയല്ല. അത്രയും മനോഹരമാണ് ഓരോ ചിത്രങ്ങളും. ടൊവിനോ തോമസ്, പേളി മാണി എന്നിവർ വിവാഹ നിശ്ചയത്തിന് വന്നപ്പോഴുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
മറക്കാന്‍ കഴിയാത്ത ഒരു രാത്രിയായിരുന്നു. കേരളത്തിലെ ഞങ്ങളുടെ സ്വപ്നതുല്യമായ വിവാഹ സല്‍ക്കാരം തീര്‍ത്തും മാന്ത്രികമായിരുന്നു. ശാന്തമായ തടാകത്തിന്റെ പശ്ചാത്തലവും സൂര്യാസ്തമയത്തിന്റെ സ്വര്‍ണ്ണ നിറങ്ങളും ഞങ്ങളെ വല്ലാത്ത മാനസികാവസ്ഥയില്‍ എത്തിച്ചു. സ്‌നേഹവും ചിരിയും ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ വ്യക്തികളും ഞങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ എന്റെ കൂടെയുണ്ടായിരുന്ന ബാല്യകാല സുഹൃത്തുക്കള്‍ മുതല്‍ ഇന്റസ്ട്രിയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ വരെ എല്ലാവരും വന്നു. എന്റെ കരിയര്‍ ആരംഭിച്ചപ്പോള്‍ കൂടെ നിന്നവരും തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും ദൂരെ നിന്നുള്ള യാത്രകള്‍ക്കിടയിലും അത് ഓടിയെത്തിയപ്പോ, ഓരോ നിമിഷവും അവിശ്വസനീയമായി തോന്നി. കുടുംബം, അടുത്ത സുഹൃത്തുക്കള്‍, അനന്തമായ ഓര്‍മ്മകളുമൊക്കെയായി ഒരാഘോഷം, വാക്കുകള്‍ക്കതീതമായി നന്ദി. പാർവതി ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
View this post on Instagram
മോഡലിങ്ങിലൂടെയാണ് പാര്‍വതി സിനിമയിലെത്തുന്നത്. വി കെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിന്‍സ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് യക്ഷി, ഫെയ്ത്ഫുള്ളി യുവേഴ്‌സ്, നീ കൊ ഞാ ചാ, ഡോള്‍സ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ട താരം കന്നഡയിലും തമിഴിലും ചിത്രങ്ങള്‍ ചെയ്തു. ഉത്തമ വില്ലന്‍, ജെയിംസ് ആന്‍ഡ് ആലീസ്, നിമിര്‍, നീരാളി, സീതാക്കത്തി തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.
STORY HIGHLIGHT: parvati nair wedding reception photos