പരീക്ഷയില്‍ കോപ്പിയടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബിഹാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് വെടിയേറ്റിട്ടുണ്ട്. ബിഹാറിലെ റൊതാസ് ജില്ലയിലാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെടിവെപ്പുണ്ടായത്.
പിരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ വലിയ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. വെടിയേറ്റുമരിച്ച വിദ്യാര്‍ഥിയുടെ കുടുംബം ദേശീയപാത തടഞ്ഞതിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനെ തുടർന്നാണ് സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ വിന്യസിച്ചത്.
STORY HIGHLIGHT: Exam cheating dispute