റെഡ് മീറ്റ്
ബീഫ്,പോർക്ക്, മട്ടൻ തുടങ്ങിയ റെഡ് മീറ്റിൽ എല്ലാം തന്നെ പൂരിതമായി കൊഴുപ്പ് ഉയർന്ന അളവിലാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ അമിതമായ കൊളസ്ട്രോൾ വർദ്ധിക്കും. അമിതമായി ഈ വക ആഹാരങ്ങൾ കഴിക്കുന്നതുകൊണ്ട് കൊളസ്ട്രോൾ വർദ്ധിക്കുന്നതായി കാണുന്നുണ്ട്
സംസ്കരിച്ച ഭക്ഷണങ്ങൾ
ഇവയിൽ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോൾ വലിയ തോതിൽ വർദ്ധിക്കുവാനാണ് സഹായിക്കുന്നത്. അതുകൊണ്ട് ബർഗർ പ്രൈസ് പോലെയുള്ള ഭക്ഷണങ്ങൾ ഒട്ടും ഹെൽത്തി അല്ല എന്ന് മനസ്സിലാക്കി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക.സംസ്കരിച്ച ഭക്ഷണങ്ങൾ പോലെ തന്നെ, സാച്ചുറേറ്റഡ് കൊഴുപ്പ് അധികം ഉള്ളതാണ് എണ്ണയിൽ പൊരിച്ചെടുക്കുന്ന ഭക്ഷണങ്ങളും. ഇത് കൂടുതലായി കൊളസ്ട്രോൾ വർധിപ്പിക്കുകയും അതുവഴി ശരീരത്തിലെ ആരോഗ്യം കുറയ്ക്കുകയും ആണ് ചെയ്യുന്നത്
ബട്ടർ
കൊഴുപ്പും സോഡിയവും ധാരാളം അടങ്ങിയ ഭക്ഷണമാണ് ബട്ടറും ചീസും ഇത് അമിതമായി കഴിക്കുകയാണെങ്കിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നതായി ആണ് കണ്ടുപിടിച്ചിട്ടുള്ളത്. ദിവസേന ഇത് ഭക്ഷണത്തിൽ ഉപയോഗിക്കുന്നവർ അല്പം കുറയ്ക്കുന്നത് നല്ലതാണ്.
കുക്കീസ്
ബേക്ക് ചെയ്യുന്ന കുക്കീസ്, കേക്ക്, പേസ്ട്രി തുടങ്ങിയവ വളരെ അനാരോഗ്യകരമായ ഭക്ഷണങ്ങളാണ് . ഇത് ശരീരത്തിൽ എത്തുന്നത് വഴി കൊഴുപ്പും കൊളസ്ട്രോളും വർദ്ധിക്കുന്നതായി ആണ് കാണുന്നത്
പഞ്ചസാര ഉത്പന്നങ്ങൾ
പഞ്ചസാര ഒരുപാട് അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ജിലേബി ഗുലാബ് ജാം പെപ്സി തുടങ്ങിയവയൊക്കെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.