Health

തലമുടി പൊഴിയുന്നുണ്ടെങ്കിൽ ഇങ്ങനെ ചെയ്താൽ മതി

മുടി എപ്പോഴും ചീകാതിരിക്കുക

ഒരു ദിവസം രണ്ട് പ്രാവശ്യത്തിൽ കൂടുതൽ മുടി ചീകാൻ പാടില്ല. അതിൽ കൂടുതൽ ചീകുകയാണെങ്കിൽ മുടി ഒരുപാട് പൊഴിയും.

ദിവസവും തലമുടി കഴുകാതിരിക്കുക.

ദിവസവും തലമുടി കഴുകുകയാണ് എങ്കിൽ മുടികൊഴിയുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. ആഴ്ചയിൽ രണ്ടുദിവസത്തിൽ കൂടുതൽ തലമുടി കഴുകാൻ പാടില്ല.

ഹോട്ട് ഓയിൽ മസാജ്

ആഴ്ചയിൽ ഒരിക്കലെങ്കിലും ഹോട്ട് ഓയിൽ മസാജ് ചെയ്യുക. ഇത് തലയിലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുവാനും അതുവഴി തലമുടി വളരുവാനും സഹായിക്കും.

ഹെയർ മാസ്ക്

വീട്ടിൽ ഉണ്ടാക്കുന്ന ഹെയർ മാസ്ക്കുകൾ ആഴ്ചയിൽ രണ്ടുദിവസം തലമുടിയിൽ ഉപയോഗിക്കുക. ഉലുവ കഞ്ഞിവെള്ളം അലോവേര തുടങ്ങിയവയൊക്കെ ഇതിൽ ഉൾപ്പെടുത്താം .

തലമുടി മുറുക്കി കെട്ടി വയ്ക്കാതിരിക്കുക

ഉറങ്ങുന്നതിനു മുൻപ് തലമുടി മുറുക്കി കെട്ടിവെച്ച് ഉറങ്ങുന്ന ശീലം മാറ്റുക. മെടഞ്ഞിട്ട് കിടന്നുറങ്ങാൻ ശ്രമിക്കുക.

ഷാംപൂ

ആഴ്ചയിൽ ഒരിക്കലെങ്കിലും ഷാമ്പു ഇട്ട് മുടി കഴുകാൻ ശ്രദ്ധിക്കുക. അതോടൊപ്പം ഷാംപൂ കെമിക്കലുകൾ ഇല്ലാത്തതാണെന്ന് ഉറപ്പു വരുത്തുക.

വെള്ളം

ആവശ്യത്തിനുള്ള ജലം ശരീരത്തിൽ ഇല്ലാത്തതുകൊണ്ടും പലപ്പോഴും മുടി കൊഴിഞ്ഞു പോകുന്നതായി കാണുന്നുണ്ട്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക.