ആവശ്യമായ ചേരുവകൾ
ബീറ്റ്റൂട്ട് വേവിച്ച് അരിഞ്ഞത്–ഒരു കപ്പ്
ഈന്തപ്പഴം കുരു കളഞ്ഞ് നീളത്തിൽ അരിഞ്ഞത്–അരക്കപ്പ്
വെളുത്തുള്ളി–12 അല്ലി
ഇഞ്ചി –രണ്ട്
കടുക്–ഒരു ചെറിയ സ്പൂൺ
വിനാഗിരി –കാൽ കപ്പ്
മുളകുപൊടി–ഒരു ചെറിയ സ്പൂൺ
ഉപ്പ്–പാകത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യം ബീറ്റ്റൂട്ടും നീന്തപ്പഴവും നന്നായി അരച്ചു കലക്കണം. ശേഷം ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് കടുക് വറക്കുക ഇതിലേക്ക് വെളുത്തുള്ളി മുളകുപൊടി എന്നിവ ചേർക്കുക. ശേഷം അരച്ച് കലക്കിയ ഈ മിശ്രിതവും ബാക്കി ചേരുവകൾ ചേർത്ത് ചൂടാക്കണം. തണുത്ത ശേഷം ഉപയോഗിച്ചു നോക്കിയാൽ ഏറെ രുചികരമായ ഈ വിഭവം. കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെട്ട ഈ വിഭാഗം ഏറെ രുചികരമായി തന്നെ തയ്യാറാക്കാം. മധുരം ഇഷ്ടമല്ല എരിവ് തന്നെ വേണമെന്ന് നിർബന്ധമുള്ള ആളുകൾക്ക് കുറച്ച് കുരുമുളകുപൊടി കൂടി ചേർക്കാവുന്നതാണ്. ഫ്രിഡ്ജിൽ വെച്ചാൽ 2 ദിവസത്തോളം ഇത് ഉപയോഗിക്കുവാനും സാധിക്കും.