ബസ്മതി റൈസ് വൃത്തിയായി കഴുകി വേവിച്ചെടുക്കുക.
കുഴഞ്ഞു പോകാതെ ശ്രദ്ധിക്കണം.
ഒരു kadai ചൂടാകുമ്പോൾ അതിലേക്ക് എണ്ണ നെയ്യ് എന്നിവ ഒഴിച്ച് ഏലയ്ക്ക കറുവപ്പട്ട വഴനയില എന്നിവ ചേർത്തു കൊടുക്കുക.
അതിലേക്ക് നീളത്തിൽ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി വരുമ്പോൾ കാരറ്റ് ചെറുതായി അരിഞ്ഞത് ഉരുളകിഴങ്ങ് ചെറിയ കഷണങ്ങൾ ആക്കിയത് ബീൻസ് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക.
അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് കുറച്ചു വെള്ളം കൂടി ചേർത്ത് അടച്ചുവെച്ച് ഇവയൊന്നു വേവിച്ചെടുക്കുക.
വെന്തു കഴിഞ്ഞാൽ അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ചോറും കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് ഇളക്കി എടുക്കാവുന്നതാണ്.