Recipe

സോസേജ് മസാല പാകംചെയ്യുന്ന വിധം

സോസേജ് വട്ടത്തില്‍ അരിഞ്ഞ് ഫ്രൈ ചെയ്തെടുക്കുക.
പാനില്‍ ഓയില്‍ ഒഴിച്ചു ചൂടാകുമ്പോള്‍,കറുവപട്ട,ഗ്രാമ്പൂ,ഏലയ്ക ഇട്ട് മൂപ്പിക്കുക.

ഇതിലേക്ക് സവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി ഇതിലേക്ക് വെളുത്തുള്ളി ഇഞ്ചി പേസ്ററ് ചേര്‍ത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക…ഇതിലേക്ക് തക്കാളി പച്ചമുളക് ചേര്‍ത്ത് നല്ലതു പോലെ വഴറ്റി.

കാശ്മീരി ചില്ലി പൗഡര്‍,കുറച്ച് മുളക്പൊടി,മഞ്ഞള്‍പൊടി ചേര്‍ത്ത് മൂപ്പിച്ച്….കുറച്ച് വെള്ളം ചേര്‍ത്ത് പേസ്ററ് പോലെയാക്കി ഫ്രൈ ചെയ്ത സോസേജ് ചേര്‍ത്തിളക്കി കുറച്ച് കസൂരി മേത്തി ചേര്‍ത്ത് കൊടുക്കാം…..