India

ഇഷ്ടമാണ്, വിവാഹിതയാണോ തുടങ്ങിയ സന്ദേശങ്ങൾ അപരിചിതരായ സ്ത്രീകൾക്ക് അയയ്ക്കേണ്ടതില്ലെന്ന് കോടതി – mumbai court order

‘നീ മെലിഞ്ഞിരിക്കുന്നു, വളരെ സ്മാർട്ടും സുന്ദരനുമാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്’ തുടങ്ങിയ സന്ദേശങ്ങൾ രാത്രിയിൽ അപരിചിതയായ സ്ത്രീകൾക്ക് സന്ദേശം അയയ്ക്കുന്നത് അശ്ലീലമാണെന്ന് മുംബൈ സെഷൻസ് കോടതി. മുൻ സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിൽ 3 മാസത്തേക്ക് തടവു ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്തു നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

നീ മെലിഞ്ഞതാണ്, നീ വളരെ സ്മാർട്ടായി കാണപ്പെടുന്നു, നീ സുന്ദരിയാണ്, നീ വിവാഹിതയാണോ അല്ലയോ, എനിക്ക് നിന്നെ ഇഷ്ടമാണ് തുടങ്ങിയ ഉള്ളടക്കങ്ങളുള്ള ചിത്രങ്ങളും സന്ദേശങ്ങളും അർധരാത്രിയിൽ പരാതിക്കാരൻ അയച്ചതായി കോടതി ചൂണ്ടിക്കാട്ടി. ഒരു വിവാഹിതയായ സ്ത്രീയോ അവരുടെ ഭർത്താവോ അത്തരം വാട്സാപ്പ് സന്ദേശങ്ങളും അശ്ലീല ഫോട്ടോകളും സഹിക്കില്ല. പ്രത്യേകിച്ച് അയച്ചയാളും പരാതിക്കാരനും പരസ്പരം അറിയാത്തപ്പോഴെന്നും കോടതി പറഞ്ഞു.

2022 ൽ ഇതേ കേസിൽ പ്രതിയെ മജിസ്ട്രേറ്റ് കോടതി നേരത്തെ കുറ്റക്കാരനാണെന്ന് വിധിക്കുകയും മൂന്ന് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയ വൈരാഗ്യം കാരണം തന്നെ കേസില്‍ വ്യാജമായി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതി വാദിച്ചിരുന്നത്. എന്നാൽ വ്യാജ കേസില്‍ ഒരാളെ പ്രതിയാക്കുന്നതിന് ഒരു സ്ത്രീയും തന്റെ അന്തസിനെ പണയപ്പെടുത്തില്ല എന്നു കോടതി പറഞ്ഞു. പ്രതി സ്ത്രീയ്ക്ക് അശ്ലീല വാട്‌സാപ് സന്ദേശങ്ങളും ചിത്രങ്ങളും അയച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും അതിനാൽ പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത് ശരിയാണെന്നും സെഷന്‍സ് ജഡ്ജി ഡി.ജി.ധോബ്ലെ ചൂണ്ടിക്കാട്ടി.

STORY HIGHLIGHT: mumbai court order