Kerala

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗം; കോട്ടയത്ത് ഇസ്രയേലി സ്വദേശി പിടിയിൽ, ചോദ്യം ചെയ്ത് ഇന്റലിജൻസും എൻഐഎയും – kerala satellite phone

ഇയാളെ മുണ്ടക്കയത്ത് വച്ച് പോലീസ് പിടികൂടുകയായിരുന്നു

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസിൽ കോട്ടയത്ത് ഇസ്രയേലി സ്വദേശി പിടിയിൽ. ഇസ്രയേൽ സ്വദേശിയായ ഡേവിഡ് എലി ലിസ് ബോണ എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇതിനെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം മുഖേനയാണ് പോലീസിനു വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഇയാളെ മുണ്ടക്കയത്ത് വച്ച് പോലീസ് പിടികൂടുകയായിരുന്നു. സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്.

ഇസ്രയേലിൽനിന്നു കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകുന്ന യാത്രാമധ്യേ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുകയായിരുന്നു. ഇയാളെ ഇന്റലിജൻസും എൻഐഎ ഉദ്യോഗസ്ഥരും പോലീസും ചോദ്യം ചെയ്തു. മറ്റു നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

STORY HIGHLIGHT: kerala satellite phone