മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. റയല്‍ മാഡ്രിഡ്- അത്‌ലറ്റിക്കോ മാഡ്രിഡ് നഗരവൈരി പോരാട്ടം പ്രീ ക്വാര്‍ട്ടറില്‍ കാണാം. ബുണ്ടസ് ലീഗയില്‍ കിരീടത്തിനായി മത്സരിക്കുന്ന ബയേണ്‍ മ്യൂണിക്കും ബയര്‍ ലെവര്‍കൂസനും ചാംപ്യന്‍സ് ലീഗ് അവസാന 16ലും നേര്‍ക്കുനേര്‍ വരും.
പിഎസ്ജി- ലിവര്‍പൂള്‍ പോരാട്ടമാണ് മറ്റൊരു ശ്രദ്ധേയ മത്സരം. ബാഴ്‌സലോണയ്ക്ക് ബെന്‍ഫിക്കയാണ് എതിരായി വരുന്നത്. ആഴ്‌സണലിനു പിഎസ്‌വി ഐന്തോവനും ഇന്റര്‍ മിലാനെ ഫെയനൂര്‍ദും നേരിടും.
മാര്‍ച്ച് 4, 5, 6 തീയതികളിലാണ് ഒന്നാം പാദം. 11, 12, 13 തീയതികളിലാണ് രണ്ടാം പാദ പോരാട്ടം.
മത്സര ചിത്രം
റയല്‍ മാഡ്രിഡ്- അത്‌ലറ്റിക്കോ മാഡ്രിഡ്
ബയര്‍ ലെവര്‍കൂസന്‍- ബയേണ്‍ മ്യൂണിക്ക്
പിഎസ്ജി- ലിവര്‍പൂള്‍
ബാഴ്‌സലോണ- ബെന്‍ഫിക്ക
ആഴ്‌സണല്‍- പിഎസ്‌വി ഐന്തോവന്‍
ഇന്റര്‍ മിലാന്‍- ഫെയനൂര്‍ദ്
ബൊറൂസിയ ഡോര്‍ട്മുണ്ട്- ലില്‍
ആസ്റ്റന്‍ വില്ല- ക്ലബ് ബ്രുഗ്ഗെ
content highlight: Champions league