അട്ടപ്പാടി മേലെ ഭൂതയാർ, ഇടവാണി മേഖലകളിൽ ജനങ്ങൾക്ക് ശല്യമായിരുന്ന കരടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കരടിയുടെ പാദത്തിൽ ആന ചവിട്ടി എന്നും ഇതിനാലാണ് കരടിക്ക് പരുക്കേറ്റതെന്നും സമീപവാസികൾ പറഞ്ഞു.
വനംവകുപ്പിന്റെ അഗളി , പുതൂർ RRT ടീമുകൾ സ്ഥലത്തെത്തുകയും കരടിയെ കൂടുവെച്ച് കെണിയിൽ ആക്കുകയും ചെയ്തു. പരുക്കേറ്റ കരടിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മൃഗശാലയിലേക്ക് കൊണ്ടുപോയി.