Kerala

ആശാ വർക്കർമാരെ നിയമിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി ചിഞ്ചു റാണി

ആശാ വർക്കർമാരുടെ സമരത്തിൽ പ്രതികരണവുമായി മന്ത്രി ജെ ചിഞ്ചു റാണി. ആശാ വർക്കർമാരെ നിയമിച്ചത് കേന്ദ്ര സർക്കാരാണെന്ന് മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി വേദന വർദ്ധനവ് നൽകേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. ആശ വർക്കർമാർക്ക് വേതനം നൽകാൻ അല്പം താമസം നേരിട്ടു. താമസം വരാൻ പാടില്ലായിരുന്നു. വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായി എന്നും മന്ത്രി വ്യക്തമാക്കി.

മരമടി മഹോത്സവ ബില്ല് ഈ നിയമസഭയിൽ അവതരിപ്പിക്കും. ഉത്സവം നടത്താൻ കഴിയാത്തത് സംബന്ധിച്ച് പല പരാതികൾ ലഭിച്ചിട്ടുണ്ട്. ഒരു ഗ്രാമത്തിന്റെ ഉത്സവമായിട്ടാണ് ഗ്രാമങ്ങളിൽ ഇത് നടത്തുന്നത്. നാലു കത്ത് നൽകിയിട്ടും കേന്ദ്രത്തിൽ നിന്ന് ഒരു മറുപടിയും നൽകിയിട്ടില്ല. അടുത്ത മന്ത്രിസഭ പരിഗണിക്കും.കോടതി ഉത്തരവ് മറികടക്കാനാകുമെന്ന് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു.

Latest News