കാഴ്ചകൾ
നൈനീറ്റാളിൽ എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു മനോഹരമായ കാഴ്ച അവിടെയുള്ള മൃഗശാലയാണ്. നിരവധി സസ്തനികളും ജീവജാലങ്ങളും അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ ഇവിടെ ജീവിക്കുന്നുണ്ട്. മറ്റൊരു പ്രധാന ആകർഷണ ഘടകം എന്ന് പറയുന്നത് ഏരിയൽ റോപ്പ് വേ ആണ്. കേബിൾ കാർ എന്നറിയപ്പെടുന്ന ഈ ഒരു റോപ്പ് നൈനീറ്റാളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണ ഘടകമാണ്..
നൈനി ദേവി ക്ഷേത്രം
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു കാഴ്ച നൈനാദേവി ക്ഷേത്രമാണ്. ഹിന്ദുമതത്തിലെ അറിയപ്പെടുന്ന ശക്തി പീഠങ്ങളായ നൈനി ദേവി ക്ഷേത്രം വലിയ ഭക്തിയുടെ ഒരു പുണ്യസ്ഥലമായാണ് അറിയപ്പെടുന്നത്. ഇവിടെയെത്തുന്നവർ ഈ ഒരു ക്ഷേത്രം കാണാതെ മടങ്ങില്ല.
നൈനീറ്റാൾ മാൾ
മാൾ റോഡിൽ സ്ഥിതിചെയ്യുന്ന നൈനീറ്റാൾ മാൾ നഗരത്തിലെ പ്രശസ്തമായ ഒരു മാള് ആണ്. പകൽസമയത്ത് തിരക്കേറിയ ഒരു സ്ഥലമാണ് ഇത്. തടാകത്തിനരികിലാണ് ഈ ഒരു സ്ഥലം പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഇവിടെ കച്ചവടക്കാർ നിരവധിയാണ്..
ആകർഷണങ്ങൾ
ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം എന്നത് ടിഫിൻ ടോപ് ആണ്. അതിമനോഹരമായ ഒരു കുന്നിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം 360 ഡിഗ്രിയോളം കാഴ്ചയാണ് നൽകുന്നത്.
അതിമനോഹരമായ മറ്റൊരു കാഴ്ചയാണ് ഇക്കോ കേവ് ഗാർഡൻസ്.വ്യത്യസ്തമായ മൃഗങ്ങളുടെ പ്രകൃതിദത്തമായ നിരവധി ഗുഹകളാണ് ഇവിടെ കാണാൻ സാധിക്കുന്നത്. അതോടൊപ്പം വ്യത്യസ്തമായ ഒരു പൂന്തോട്ടവും കാണാം.
മറ്റൊരു പ്രത്യേകത രാജ്ഭവനാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ അതിമനോഹരമായ ഒരു കെട്ടിടമാണ് ഇത്.. ഗവർണർ ഹൗസ് എന്ന അറിയപ്പെടുന്ന ഈ സ്ഥലം ഉത്തരാഖണ്ഡ് ഗവർണറുടെ വസതിയാണ്.
നൈനീളിലെ മറ്റൊരു മനോഹരമായ സ്ഥലമാണ് കിൽബറി. ഒരു പക്ഷി സങ്കേത കേന്ദ്രമാണ് ഇത്. നിരവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് ഓരോ വർഷവും ഒഴുകിയെത്തുന്നത്.
മറ്റൊരു പ്രധാനപ്പെട്ട സ്ഥലം സ്നോ വ്യൂ പോയിന്റ് ആണ്. ഹിമാലയം കാണുന്നതിനായി വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഇത് ഇവയ്ക്ക് പുറമേ നിരവധി മനോഹരമായ സ്ഥലങ്ങളും ഈ നഗരത്തിൽ കാണാനുണ്ട്.