Recipe

തയ്യാറാക്കാം കിടിലൻ രുചിയിൽ മാംഗോ ഡ്രൈ ഫ്രൂട്ട് ഫലൂഡ – mango dry fruit falooda

കിടിലൻ ഹോം മെയ്ഡ് മാംഗോ ഡ്രൈ ഫ്രൂട്ട് ഫലൂഡ അസാധ്യ രുചിയിൽ എങ്ങനെ തയ്യാറാക്കാം എന്ന്നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും വിഭവം വീട്ടിൽ തന്നെ തയ്യാറാക്കി നൽകാം.

ചേരുവകൾ

  • മാമ്പഴം – 2 എണ്ണം
  • കസ്കസ് – 1 ടീസ്പൂൺ (15 മിനിറ്റ് കുതിർക്കുക)
  • സേമിയ – 3 ടേബിൾ സ്പൂൺ
  • തണുത്ത പാല് – 2 കപ്പ്
  • റോസ് സിറപ്പ് – 3 ടേബിൾ സ്പൂൺ
  • ബദാം – 1 സ്പൂൺ
  • കശുവണ്ടി പരിപ്പ് – ഒരു സ്പൂൺ
  • ഡ്യൂട്ടി ഫ്രൂട്ടി – അര സ്പൂൺ
  • ഉണക്കമുന്തിരി – 12 എണ്ണം
  • ഐസ്ക്രീം – 3 സ്കൂപ്പ്
  • മാങ്ങ – കഷണങ്ങളാക്കിയത് – 3 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം കസ്കസ് നന്നായി കുതിർത്ത ശേഷം അരിച്ചെടുത്ത് വയ്ക്കുക. സേമിയ വേവിച്ച് വെള്ളത്തിൽ കഴുകി പശ കളഞ്ഞ് അരിച്ചു വയ്ക്കുക. ഗ്ലാസിൽ ഒരു ടേബിൾ സ്പൂൺ വീതം റോസ് സിറപ്പ് ഒഴിക്കുക. ശേഷം കുതിർത്ത കസകസ് ഇട്ട് കൊടുക്കുക. രണ്ട് ടേബിൾ സ്പൂൺ സേമിയ ചേർക്കുക. ഡ്രൈ ഫ്രൂട്ട് മിക്സ് ചെയ്തത് ഇടയ്ക്ക് ഇട്ട് കൊടുക്കുക. (ബദാം ,കശുവണ്ടി ,വാൾനട്ട്, ഉണക്കമുന്തിരി ,ഡ്യൂട്ടി ഫ്രൂട്ടി , എന്നിവ മിക്സ് ചെയ്തത് )ശേഷം മാങ്ങ പ്യൂരി ആക്കിയത് മൂന്ന് ടേബിൾ സ്പൂൺ ഒഴിക്കുക. അതിലേക്ക് അരക്കപ്പ് പാൽ ഒഴിച്ച് വീണ്ടും കസകസ്, സേമിയ ,ഡ്രൈ ഫ്രൂട്ട് ,മാംഗോ പ്യൂരി. ഇങ്ങനെ സെറ്റ് ചെയ്യുക. മുകളിൽ പാൽ ഒഴിച്ച് മാങ്ങ കഷ്ണങ്ങളാക്കിയത് ചേർക്കുക. ഐസ്ക്രീം സ്കൂപ്പും ഡ്രൈ ഫ്രൂട്ട്സും മുകളിലിട്ട് തണുപ്പിച്ച് മുകളിൽ അനാർ ഇട്ട് വിളമ്പാം.

STORY HIGHLIGHT: mango dry fruit falooda