പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ആർബിഐ മുൻ ഗവർണർ ശക്തികാന്ത ദാസിനെ നിയമിച്ചു വിജ്ഞാപനമിറക്കി. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നതുവരെയോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയോ ആയിരിക്കും ഈ നിയമനം. നിതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രമണ്യത്തിന്റെ കാലാവധിയും ഒരു വർഷത്തേക്കു നീട്ടി.
2023 ഫെബ്രുവരിയിൽ രണ്ട് വർഷത്തേക്കായിരുന്നു നിതി ആയോഗ് സിഇഒയെ നിയമിച്ചത്. 2018 മുതൽ ആറു വർഷം ആർബിഐയെ നയിച്ചത് ശക്തികാന്ത ദാസ് ആയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഒട്ടേറെ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.
STORY HIGHLIGHT: shaktikanta das appointed principal secretary to pm