ആശാവർക്കർമാരുടെത് മുഖ്യമന്ത്രി വിചാരിച്ചാൽ അര മണിക്കൂർ കൊണ്ട് തീരാവുന്ന വിഷയമാണെന്ന് രമേശ് ചെന്നിത്തല. അവരുടെ പ്രയാസങ്ങൾ എന്തെന്ന് അറിയണം. അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചർച്ച ചെയ്യുവാൻ മുഖ്യമന്ത്രി ഇവരെ വിളിക്കണം എന്നും അദ്ദേഹം പറഞ്ഞു. വെറും 232 രൂപ കൊണ്ട് ഇക്കാലത്ത് ആർക്കാണ് ജീവിക്കാൻ കഴിയുക? ഓണറേറിയം വർദ്ധിപ്പിക്കണം വിരമിക്കൽ ആനുകൂല്യങ്ങൾ കൊടുക്കണം. ഇതെല്ലാം ന്യായമായ ആവശ്യങ്ങളാണ്. എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുഖ്യമന്ത്രി ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി ഇടപ്പെടുകയാണ് വേണ്ടത്. ഈ വിഷയത്തിൽ ധനകാര്യ മന്ത്രിയുടെ പ്രസ്താവന വളരെ ദൗർഭാഗ്യകരമാണ്. എല്ലാവർക്കും വാരിക്കോരി കൊടുക്കുകയല്ലേ എന്നാണ് മന്ത്രി പറഞ്ഞത് വാരിക്കോരി കൊടുക്കേണ്ട, വയർ നിറയ്ക്കാനുള്ളത് കൊടുത്താൽ മതി. ക്രൂരതയാണ് സർക്കാർ കാണിക്കുന്നത്. ജീവിക്കാൻ വേണ്ടിയുള്ള സമരത്തോടൊപ്പം ഞങ്ങളുണ്ടാകും. പ്രതികാര നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ അതിനെ അതേ അർത്ഥത്തിൽ ഞങ്ങളും ആശാ വർക്കർമാരും ചേർന്ന് നേരിടും രമേശ് ചെന്നിത്തല പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ചെന്നിത്തല സമരപ്പന്തൽ സന്ദർശിക്കുന്നത്. പട്ടിണി കിടക്കുന്നവരുടെ സമരത്തിന് ഒപ്പം നിൽക്കുന്നത് സമരത്തെ റാഞ്ചാനല്ല. ഒരു രാഷ്ടീയവും ഇതിലില്ല. സർക്കാർ വക്കീലന്മാർക്കും പി.എസ്.സി. അംഗങ്ങൾക്കും വാരിക്കോരി കൊടുക്കുമ്പോൾ ഇവരെ കാണാതെ പോകരുതെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
STORY HIGHLIGHT: ramesh chennithala visit asha workers protest