കാഞ്ഞിരംകുളത്ത് റിട്ടയേഡ് എഎസ്ഐ മനോഹരനെ കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി കാഞ്ഞിരംകുളം മുലയൻതാന്നി സ്വദേശി സുരേഷ്, രണ്ടാം പ്രതി വിജയൻ, മൂന്നാം പ്രതി വിജയൻ മകന്റെ സുനിൽ എന്നിവരെയാണ് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2021 ജനുവരിയാണ് കേസിനാസ്പദമായ കൃത്യം നടന്നത്. കാഞ്ഞിരംകുളം വില്ലേജിൽ മുലയൻതാന്നി വേങ്ങനിന്ന വടക്കരുക് വീട്ടിൽ റിട്ടേഡ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോഹരനായിരുന്നു കൊല്ലപ്പെട്ടത്. അയൽവാസികളായ ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ മനോഹരന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മനോഹരനെ ഇരുമ്പ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരികക്കേൽപ്പിക്കുകയും ഭാര്യ അനിതയെ പ്രതികൾ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിന് രണ്ടു ദിവസം മുൻപ് നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാർ ഓഫീസിൽ നിന്നും പ്രതികളുടെ വീടിനു സമീപം ചാനൽകര പുറമ്പോക്ക് സ്ഥലം അതിരു നിർണയിച്ചു കൊണ്ടുള്ളയുമായി ബന്ധപ്പെട്ട് സർവ്വേ നടന്നിരുന്നു. ഇത് മനോഹരനും ഭാര്യയും പരാതിപെട്ടതിന്റെ അടിസ്ഥാനത്തിലാണെന്ന് തെറ്റിദ്ധരിച്ചുള്ള വിരോധത്തിലാണ് ആക്രമണം നടന്നത് . ഇരുമ്പ്കമ്പി പാര കൊണ്ടുള്ള അടിയേറ്റ് മാരക പരിക്കേറ്റ മനോഹരൻ ചികിത്സയിൽ ഇരിക്കവേ മരണപ്പെട്ടു. കേസിൽ തിങ്കളാഴ്ച വിധിപറയും.
STORY HIGHLIGHT: case of asi being beaten to death