വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തി വിദേശത്തേക്ക് മുങ്ങിയ പ്രതി പിടിയിൽ. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടിൽ അസീസിനെയാണ് പോലീസ് പിടികൂടിയത്. 1993 ൽ യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് വിദേശത്തേക്ക് മുങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ.
ഇയാൾക്കെതിരെ പോലീസ് ലുക്ക്‌ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. വെള്ളമുണ്ട എസ് എച്ച് ഓ ടി കെ മിനിമോളിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് വരുന്ന വഴി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ് ഇയാൾ പിടിയിലാകുന്നത്.
STORY HIGHLIGHT: sexual assault on the promise of marriage