നാല്‍പ്പതു കഴിഞ്ഞ മിക്ക പുരുഷ്ന്മാരും നേരിടേണ്ടി വരുന്ന ഒരവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ അഥവാ ബിപിഎച്ച്. രാജ്യത്ത് പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേര്‍ ബിപിഎച്ച് അവസ്ഥ നേരിടുന്നുവെന്നാണ് കണക്കുകള്‍. എഴുപതു വയസു കഴിഞ്ഞ 80 ശതമാനത്തോളം പുരുഷന്മാര്‍ക്കും ഈ അവസ്ഥയുണ്ടാകും.
എന്താണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ
പ്രോസ്റ്റേറ്റ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയാണ് ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ. ഇത് കാന്‍സറിന് കാരണമാകില്ല. സാധാരണയായി 60 വയസിനു മുകളിലുള്ള പുരുഷന്മാരിലാണ് ഉണ്ടാകാറുള്ളതെങ്കിലും നാല്‍പതു വയസു കഴിഞ്ഞവരിലും ബിപിഎച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുമ്പോൾ അത് മൂത്രസഞ്ചിയിൽ സമ്മർദം ഉണ്ടാക്കുകയും മൂത്രസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. വാര്‍ദ്ധക്യവും ഹോർമോൺ/ടെസ്റ്റോസ്റ്റിറോൺ അസന്തുലിതാവസ്ഥയുമാണ് ബിപിഎച്ചിന് കാരണമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ബിപിഎച്ചിന്റെ ലക്ഷണങ്ങൾക്ക് പ്രോസ്റ്റേറ്റ് കാൻസറിന്റെയും വൃക്കയിൽ കല്ലിന്റെയും ലക്ഷണങ്ങളുമായി സാമ്യം ഉള്ളതിനാൽ ശരിയായ രോഗ നിർണയവും ചികിത്സയും നടത്തേണ്ടത് പ്രധാനമാണ്.
ലക്ഷണങ്ങൾ
content highlight: Hyperplasia