Recipe

രുചികരമായ ഒരു ഹെൽത്തി ഷെയ്ക്ക്! ഓറഞ്ച് മിൽക്ക് ഷെയ്ക്ക് നിമിഷ നേരം കൊണ്ട് തയ്യറാക്കിയാലോ – orange milk shake

കുറഞ്ഞ ചേരുവകൾ കൊണ്ട്‌ എളുപ്പത്തിലൊരു ഓറഞ്ച് ഷേക്ക് തയ്യാറാക്കിയാലോ കുട്ടികൾക്കും മുതിർന്നവർക്കും ഹെൽത്തി ആയും ധൈര്യമായി കുടിക്കാവുന്നൊരു ഹെൽത്തി ഷെയ്ക്കാണിത്.

ചേരുവകൾ

  • ഓറഞ്ച് കുരു നീക്കിയത് – 2
  • തണുത്ത പാൽ – 1 കപ്പ്
  • ഐസ് ക്യൂബ്സ് – അരക്കപ്പ്
  • പഞ്ചസാര – കാൽകപ്പ്
  • ഐസ്ക്രീം – അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്കു ഓറഞ്ച്, പാൽ, പഞ്ചസാര, ഐസ് ക്യൂബ്സ് എന്നിവ ചേർത്തു നന്നായി അടിച്ചെടുത്തു അരിച്ചു മാറ്റാം. അരിച്ചെടുത്ത ജ്യൂസ് ഐസ്ക്രീം സ്കൂപ് കൊണ്ട് അലങ്കരിക്കാം.

STORY HIGHLIGHT: orange milk shake