റാന്നിയിൽ ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത മന്ത്രി വീണാ ജോർജിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. പ്രതിഷേധക്കാരെ കണ്ടതോടെ മന്ത്രി വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പോലീസ് പ്രവർത്തകരെ തടയുകയും മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മന്ത്രി തടയുകയും പ്രതിഷേധക്കാർ പറയുന്നത് കേൾക്കാൻ തയാറാകുകയുമായിരുന്നു.
പതിനഞ്ചു ദിവസമായിട്ടും ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ പ്രവർത്തകർ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു. ആരോഗ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെ ഈഗോ മാറ്റിവെച്ച് സമരപന്തൽ സന്ദർശിക്കണമെന്ന് പ്രവർത്തകർ പറഞ്ഞു. നിങ്ങൾ ആയിരം രൂപയല്ലേ കൊടുത്തതെന്നും ഏറ്റവും കൂടുതൽ പണം കൊടുത്തത് ഈ സർക്കാരല്ലേയെന്നും മന്ത്രി പ്രവർത്തകരോടും ചോദിച്ചു.
പത്തുമിനിറ്റോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും മന്ത്രിയുമായി വാഗ്വാദം നീണ്ടതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
STORY HIGHLIGHT: black flag protest