Kerala

ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു – couple killed by elephant attack

ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. കാട്ടാന ആക്രമണത്തിൽ ആറളം സ്വദേശികളായ വെള്ളി, ഭാര്യ ലീല എന്നിവരാണു കൊല്ലപ്പെട്ടത്. ആറളം ഫാം ബ്ലോക്ക് 13ൽ ഓടച്ചാലിൽ ഇരുവരും കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. സ്ഥലത്തു സംഘർഷാവസ്ഥയാണ്.

മൃതദേഹങ്ങൾ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസ് എത്തിയെങ്കിലും പ്രദേശവാസികൾ തടഞ്ഞു. വനംവകുപ്പിനെതിരെ ജനം കടുത്ത പ്രതിഷേധമുയർത്തി. പ്രദേശത്ത് എല്ലാ ദിവസവും ആനയുടെ ആക്രമണമുണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പരാതി പറയുമ്പോഴും ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ആറളം പൊലീസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധനും സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നുണ്ട്.

STORY HIGHLIGHT: couple killed by elephant attack