ആശ വർക്കർമാരുടെ സമര സമിതി നേതാവ് എസ് മിനിക്ക് വക്കീൽ നോട്ടീസ് അയച്ച് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ജോർജ് ജോസഫ്. മന്ത്രിയുടെ വീട്ടിൽ ചെന്നപ്പോൾ ഭർത്താവ് ജോര്‍ജ് ജോസഫ് മന്ത്രിയെ കാണാൻ കൂട്ടാക്കിയില്ല എന്ന പരാമർശത്തിലാണ് നോട്ടീസ്. ആരോപണം ശരിയല്ലെന്നും മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ജോര്‍ജ് ജോസപ് അയച്ച വക്കീൽ നോട്ടീസിൽ പറയുന്നു.
എന്നാൽ നോട്ടീസ് കിട്ടിയില്ലെന്നും കിട്ടിയ ശേഷം പ്രതികരിക്കാമെന്നും മിനി അറിയിച്ചു. അതിനിടെ പത്തനംതിട്ട റാന്നിയിൽ ഇന്ന് ആശാ പ്രവർത്തകരുടെ സമരത്തെ ചൊല്ലി ആരോഗ്യമന്ത്രിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും നടുറോഡിൽ വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
STORY HIGHLIGHT: george joseph sends legal notice