ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗീവർഗീസ് മാർ കൂറിലോസ് നിലപാട് വ്യക്തമാക്കിയത്. കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാരക്കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും കാല് മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക് പുച്ഛമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോയെന്നും ഗീവർഗീസ് മാർ കൂറിലോസ് ചോദിച്ചു.
കുറിപ്പിന്റെ പൂർണരൂപം
ഞാനാണ് ഏറ്റവും കേമനെന്നു ഒരാൾ സ്വയം പറഞ്ഞാൽ അതിൽ പരം അയോഗ്യത വേറെ ഉണ്ടോ? മത്സ്യതൊഴിലാളികളുടെ വോട്ട് കിട്ടിയില്ലായിരുന്നു എങ്കിൽ ഇദ്ദേഹം ഇപ്രാവശ്യം എവിടെ ഇരിക്കുമായിരുന്നു? കിട്ടാവുന്നതെല്ലാം വാങ്ങി അധികാരത്തിന്റെ സൗകര്യങ്ങൾ അനുഭവിച്ചിട്ട് അധികാര കൊതി തീരാതെ എല്ലാം തന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുകയും “കാല് ” മാറുകയും ചെയ്യുന്നവരോട് സാധാരണ ജനങ്ങൾക്ക് പുശ്ചമുണ്ടാകും! അത് ആരായാലും ഏതു പ്രസ്ഥാനം ആയാലും!
STORY HIGHLIGHT: geevarghese mar coorilos criticize