പ്രയാഗ്രാജിൽ നിന്ന് കുംഭമേള കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ ആറ് മലയാളികൾ അപകടത്തിൽ പെട്ടു. ഇവർ സഞ്ചരിച്ച വാഹനം ഛത്തീസ്ഗഡിലെ ബിലാസ്പൂരിന് സമീപമാണ് അപകടത്തിൽ പെട്ടത്. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ബിലാസ്പൂരിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് നിന്ന് റായ്പൂരിൽ എത്തി ഇവിടെ നിന്ന് പ്രയാഗ് രാജിലേക്ക് പോയതാണ് മലയാളികൾ. തിരികെ റായ്പൂരിലേക്ക് വരുന്നതിനിടെയാണ് അപകടം.
STORY HIGHLIGHT: car accident in bilaspur