ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ കൈയിൽ കെട്ടിയ വാച്ചിലായിരുന്നു. റിച്ചാർഡ് മിൽ എന്ന കമ്പനിയുടെ ആർഎം 67- 02 എന്ന വാച്ചാണ് മത്സരത്തിൽ ഹർദിക് കൈയിൽ ധരിച്ചിരുന്നത്.
വാച്ചിന്റെ റയർ എഡിഷനായ സ്കെൽട്ടൻ ഡയൽ ആൻഡ് ഓറഞ്ച് ടെക്സ്റ്റൈൽ സ്ട്രാപ്പുള്ള വാച്ചാണിത്. കമ്പനി ആകെ 50 വാച്ചുകൾ മാത്രമാണ് ഈ എഡിഷനിൽ ഇറക്കിയിട്ടുള്ളത്. അതിലൊന്നാണ് ഹർദിക് സ്വന്തമാക്കിയത്. വിപണിയിൽ കോടികളുടെ വിലയാണ് ഈ വാച്ചിന്റെ മോഡലുകൾക്കുള്ളത്. 2.5 കോടി മുതൽ 15 കോടി വരെ ഇവയ്ക്ക് വില വരും.
‘പേന താഴെ വയ്ക്കാൻ സമയമായി’- ഇയാൻ ചാപ്പൽ കളിയെഴുത്ത് നിർത്തി
കായിക രംഗത്തെ ഈ വാച്ചിന്റെ ആരാധകർ ചില്ലറയല്ല. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇന്ത്യൻ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി, സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ തുടങ്ങി നിരവധി സൂപ്പർ താരങ്ങൾ കൈയിൽ ധരിക്കുന്ന വാച്ചാണിത്.
ഫോർമുല വൺ ഡ്രൈവർമാരായ ചാൾസ് ലെക്ലെർക്, മുൻ ചാംപ്യൻ ഫിലിപ് മാസ എന്നിവരടക്കമുള്ളവരും റിച്ചാർഡ് മിൽ കമ്പനിയുടെ വാച്ചാണ് ധരിക്കുന്നത്. ഹോളിവുഡിൽ മാർഗറ്റ് റോബി, ഫാറൽ വില്ല്യംസ് അടക്കമുള്ളവരും ഈ വാച്ചിന്റെ ആരാധകർ തന്നെ.
content highlight: Hardhik Pandya watch