Entertainment

പാന്‍ ഇന്ത്യന്‍ ചിത്രം കൊരഗജ്ജ റിലീസിന് മുമ്പ് സംവിധായകന്‍ സുധീര്‍ അത്താവറും സംഘവും മഹാ കുംഭമേളയില്‍ പങ്കെടുത്തു

ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ‘കാന്താര’യില്‍ ദൃശ്യവത്ക്കരിച്ച ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ് ആകുന്നതിന് മുന്‍പ് പ്രശസ്ത സംവിധായകന്‍ സുധീര്‍ അത്തവറും നിര്‍മ്മാതാവ് ത്രിവിക്രം സപല്യയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിദ്യാധര്‍ ഷെട്ടിയും ചേര്‍ന്ന്, കുംഭമേളയില്‍ പങ്കെടുത്തു അനുഗ്രഹം തേടി. ത്രിവിക്രമ സിനിമാസ് & സക്‌സസ് ഫിലിംസ് ഇന്റെ ബാനറില്‍ ആണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഹോളിവുഡ്, ബോളിവുഡ് അഭിനേതാക്കളായ കബീര്‍ ബേദി, സന്ദീപ് സോപാര്‍ക്കര്‍, പ്രശസ്ത നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, ദക്ഷിണേന്ത്യന്‍ അഭിനേതാക്കളായ ഭവ്യ, ശ്രുതി എന്നിവര്‍ അഭിനയിക്കുന്ന കൊരഗജ്ജ ആറ് ഭാഷകളില്‍ പുറത്തിറങ്ങുന്ന പാന്‍-ഇന്ത്യ സിനിമയാണ്. തീരദേശ കര്‍ണാടക, കേരളത്തിലെ ചില പ്രദേശങ്ങളില്‍ ആരാധിക്കുന്ന ഒരു ദിവ്യശക്തി ദൈവമാണ് ‘കൊരഗജ്ജ’.

പ്രശസ്ത ഗായകരായ ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, സുനിധി ചൗഹാന്‍, ജാവേദ് അലി, അര്‍മാന്‍ മാലിക്, സ്വരൂപ് ഖാന്‍ എന്നിവര്‍ ഈ ചിത്രത്തിനായി സുധീര്‍ അത്താവറിന്റെ ഹൃദ്യമായ വരികള്‍ക്കും ഗോപി സുന്ദറിന്റെ ആകര്‍ഷകമായ സംഗീതം ചിത്രത്തിന് ജീവന്‍ പകരുന്നു. 15-20-ലധികം സംവിധായകരും നിര്‍മ്മാതാക്കളും കൊരഗജ്ജ പ്രഭുവിന്റെ കഥ ബിഗ് സ്‌ക്രീനിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പല തടസ്സങ്ങള്‍ കാരണം അവരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ചിത്രീകരണത്തിനിടെ ഗുണ്ടാ ആക്രമണങ്ങളും നിരവധി ബുദ്ധിമുട്ടുകളും സഹിച്ചാണ് സംവിധായകന്‍ സുധീര്‍ അത്താവര്‍ തന്റെ മാസ്റ്റര്‍പീസ് സ്വപ്ന ചിത്രം ഒരുക്കുന്നത് . മഹാ കുംഭമേളയ്ക്ക് ശേഷം, ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാന്‍ ടീം ഒരുങ്ങുകയാണ്. പിആര്‍ഒ: വിവേക് വിനയരാജ്