Celebrities

രാജേഷ്‌ കൃഷ്ണയുടെ ‘ലണ്ടന്‍ ടു കേരള ’ എന്ന പുസ്തകം മമ്മൂട്ടി മോഹന്‍ലാലിന് കൈമാറി – mammootty rajesh krishna london to kerala mohanlal

ലണ്ടൻ ടു കേരള സോളോ യാത്രയിൽ പത്തൊൻപത് രാജ്യങ്ങളും 75 -ല്‍പ്പരം മഹാനഗരങ്ങളും 49 ദിവസങ്ങൾ കൊണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്താണ് രാജേഷ്‌ കൃഷ്ണ പൂര്‍ത്തിയാക്കിയത്

കാര്‍ മാര്‍ഗം കേരളത്തില്‍ നിന്നും ലണ്ടനിലേയ്ക്ക് കാര്‍ യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എഴുതിയ ‘ലണ്ടന്‍ ടു കേരള’ എന്ന പുസ്തകം മമ്മൂട്ടി മോഹന്‍ലാലിന് കൈമാറി. ദല്‍ഹിയില്‍ മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ വച്ചായിരുന്നു ചടങ്ങ് നടന്നത്.

മമ്മൂട്ടിയുടെ പുഴു, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്നീ ചിത്രങ്ങളിലൂടെ സിനിമ നിര്‍മ്മാണ രംഗത്തെത്തിയ രാജേഷ് യാത്രകളെ ഏറെ സ്‌നേഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിക്കുന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് കൂടിയായ രാജേഷ് നടത്തിയ യാത്രകള്‍ ഒട്ടനവധിയാണ്. ലണ്ടൻ ടു കേരള സോളോ യാത്രയിൽ പത്തൊൻപത് രാജ്യങ്ങളും 75 -ല്‍പ്പരം മഹാനഗരങ്ങളും 49 ദിവസങ്ങൾ കൊണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്താണ് രാജേഷ്‌ കൃഷ്ണ യാത്ര പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ മാസം നടന്ന എട്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും’ എന്ന സെഷനില്‍ പങ്കെടുത്തു രാജേഷ്‌ കൃഷ്ണ തന്‍റെ യാത്രാനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. തൻ്റെ ഓരോ യാത്രയിലൂടെയും അനുഭവിച്ചറിഞ്ഞത് പ്രകൃതിയുടെ മനോഹര കാഴ്ച്ചകള്‍ മാത്രമല്ല, വിവിധ നാടുകളിലെ മനുഷ്യരുടെ പച്ചയായ ജീവിതവുമാണെന്ന് രാജേഷ് പറയുന്നു.ഓരോ യാത്രകളും സമ്മാനിക്കുന്നത് പുതിയ അറിവുകളും കാഴ്ച്ചപ്പാടുകളുമാണ്. നമ്മുടെ ചിന്തകള്‍ക്ക് പുതിയമാനം നല്‍കുവാന്‍ യാത്രകള്‍ക്കാകും എന്നും രാജേഷ് പറയുന്നു. യാത്രകളില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ ജീവിതങ്ങളും രാഷ്ട്രീയവും ഏകാനയാത്രയുടെ സൗന്ദര്യവും എല്ലാം ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകത്തിന്റെ പ്രസാധകര്‍ ഡി.സി ബുക്‌സാണ്.

STORY HIGHLIGHT: mammootty rajesh krishna london to kerala mohanlal