Recipe

രുചികരമായ ദാൽ തഡ്ക വീട്ടിൽ തയ്യാറാക്കാം – dal tadka parippu curry

ധാബാ സ്റ്റൈലിലൊരു നോർത്തിന്ത്യൻ ദാൽ തഡ്ക എങ്ങനെ തയ്യറാകാം എന്ന് നോക്കിയാലോ. ചപ്പാത്തിക്കൊപ്പം മാത്രമല്ല ചോറിനും ഈ കറി അടിപൊളി കോമ്പിനേഷനാണ് ഈ ദാൽ തഡ്ക.

ചേരുവകൾ

  • ഉഴുന്ന് പരിപ്പ് – 1/2 കപ്പ്
  • തുവരപരിപ്പ്- 1/2 കപ്പ്
  • മുളകുപൊടി- 3/4
  • മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
  • ഉപ്പ്- 1 1/2 ടീസ്പൂൺ
  • നെയ്യ്- 21/2 ടേബിൾസ്പൂൺ
  • ജീരകം- 3/4 ടീസ്പൂൺ
  • കടുക്
  • വറ്റൽമുളക്
  • കറിവേപ്പില
  • സവാള- 3/4 കപ്പ്
  • വെളുത്തുള്ളി- 2 അല്ലി
  • ഇഞ്ചി- 1 ഇഞ്ച്
  • പച്ചമുളക്- 3
  • തക്കാളി- 3/4 കപ്പ്
  • മല്ലിയില- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉഴുന്നു പരിപ്പും, തുവരപരിപ്പും തലേ ദിവസം തന്നെ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കാം. പിറ്റേന്ന് അതിലെ വെള്ളം കളഞ്ഞ് ഒരു കുക്കറിലേയ്ക്കു മാറ്റാം. ഒപ്പം മുളകുപൊടി, ഉപ്പ്, ഒരു ലിറ്റർ വെള്ളം എന്നിവ ചേർത്ത് അടച്ചു വച്ച് വേവിക്കാം. രണ്ട് വിസിലിനു ശേഷം തീ കുറച്ചു വയ്ക്കാം. 10 മിനിറ്റു കഴിഞ്ഞ് അടുപ്പണച്ച് തണുക്കാൻ വയ്ക്കാം.ഇതേ സമയം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് എണ്ണ ഒഴിച്ച് ജീരകം ചേർക്കാം. ജീരകം പൊട്ടിയതിനു ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, സവാള എന്നിവ വേവിക്കാം. സവാളയുടെ നിറം മാറി വരുമ്പോൾ തക്കാളി കഷ്ണങ്ങളാക്കിയതും ചേർക്കാം. പച്ചക്കറികൾ വെന്തു കഴിഞ്ഞ് വേവിച്ച് ഉടച്ചെടുത്ത പരിപ്പ് ചേർക്കാം. നന്നായി ഇളക്കി തിളപ്പിച്ച് അടുപ്പണയ്ക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അൽപം നെയ്യ് ഒഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുക്കാം. കറിയുടെ മുകളിലേയ്ക്ക് അത് ചേർക്കാം. ദാൽ തഡ്ക തയ്യാർ.

STORY HIGHLIGHT: dal tadka parippu curry