Recipe

അടിപൊളി ചിക്കൻ ഷവർമ വീട്ടിൽ തന്നെ തയ്യാറാക്കാം – shawarma sandwich

നല്ല ചൂടൻ ഷവർമ കിട്ടിയാൽ ആരായാലും കഴിച്ചുപോകും. കുട്ടിക്കുറുമ്പൻമാരെ കൊതിപ്പിക്കാൻ ചിക്കൻ ഷവർമ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ.

ചേരുവകൾ

  • ചിക്കൻ- 20 ഗ്രാം
  • കുരുമുളക് പൊടി- ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ
  • മുളകുപൊടി- 1/2 ടീസ്പൂൺ
  • ഉപ്പ്- 1/2 ടീസ്പൂൺ
  • സവാള- 1
  • കാബോജ്- 1/2 കപ്പ്
  • തക്കാളി- 1/2 കപ്പ്
  • കാരറ്റ്- 1/2 കപ്പ്
  • മയോണൈസ്- 3 ടേബിൾസ്പൂൺ
  • കുബൂസ്- 2
  • ടൊമാറ്റോ കെച്ചപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എല്ലില്ലാത്ത ചിക്കൻ​ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കിടെുക്കാം. അത് ചെറുതായി അരിയാം. ഒരു പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ ഒലിവ് എണ്ണ അല്ലങ്കിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം. ഇതിലേയ്ക്ക് ചിക്കൻ ചേർക്കാം. ചിക്കൻ വെന്തു വരുമ്പോൾ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ ഉപ്പും, അര ടീസ്പൂൺ​ മുളകുപൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. വെള്ളം വറ്റി ചിക്കൻ നന്നായി വെന്തു എന്ന് ഉറപ്പായി കഴിഞ്ഞാൽ അടുപ്പണയ്ക്കാം. ഒരു ബൗളിൽ തക്കാളി, കാബോജ്, സവാള, വെള്ളരി എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് വെന്ത ചിക്കനും ചേർത്തിളക്കാം.ഇനി ഒരു ചപ്പാത്തി അല്ലെങ്കിൽ കുബ്ബൂസ് എടുത്ത് മുകളിൽ മയോണൈസ് പുരട്ടാം. അതിനുള്ളിലേയ്ക്ക് ചിക്കൻ വച്ച് മടക്കാം. പാൻ ചൂടാക്കി അൽപം ഒലിവ് എണ്ണ ചേർത്ത് റോൾ അതിനു മുകളിൽ വച്ച് ചെറുതായി വേവിക്കാം. ശേഷം ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.

STORY HIGHLIGHT: shawarma sandwich