Kerala

തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. 28 തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡ് ഉൾപ്പെടെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാർഡുകളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒപ്പം എൻഡിഎയും വാശിയേറിയ പ്രചാരണമാണ് ഉപതിരഞ്ഞെടുപ്പിൽ നടത്തിയത്.

ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്.