സ്പെഷ്യല്‍ ഫിഷ് നിര്വാണ് സിംപിളായി വീട്ടിലുണ്ടാക്കാം. ഏത് മീന്‍ വേണമെങ്കിലും ഫിഷ് നിര്‍വാണയ്ക്കായി ഉപയോഗിക്കാം. എന്നാലും കുറച്ച് വലിയ മീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. വളരെ കുറഞ്ഞ സമയംകൊണ്ട് ഫിഷ് നിര്‍വാണ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
2 എണ്ണം – മീന്‍
1 സ്പൂണ്‍- മഞ്ഞള്‍ പൊടി
2 സ്പൂണ്‍- മുളക് പൊടി- 2 സ്പൂണ്‍
ഉപ്പ് -1 സ്പൂണ്‍
1 സ്പൂണ്‍ – നാരങ്ങാ നീര്
1/4 ലിറ്റര്‍- വെളിച്ചെണ്ണ
2 സ്പൂണ്‍- ഇഞ്ചി
4 എണ്ണം- പച്ചമുളക്
1 സ്പൂണ്‍- കുരുമുളക് പൊടി
3 തണ്ട്- കറി വേപ്പില
2 കപ്പ് -തേങ്ങാ പാല്
മാങ്ങ – 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മീന്‍ ക്ലീന്‍ ആക്കി മുറിച്ചു എടുക്കുക. അതിലേയ്ക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, കുരുമുളക് പൊടി, നാരങ്ങ നീര് വെളിച്ചെണ്ണ തേച്ചു പിടിപ്പിക്കുക. പാനിലേക്ക് എണ്ണ ഒഴിച്ച് മീന്‍ വറുത്തു എടുക്കുക. ശേഷം ഒരു ചട്ടി വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് വാഴയില വയ്ക്കുക. അതിലേക്ക് വറുത്ത മീനും മാങ്ങയും, ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് കുരുമുളക് പൊടിയും ചേര്‍ത്ത് തേങ്ങ പാലും ഒഴിച്ച് നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക.