Kerala

റവ കൊണ്ട് ഒരു കിടിലം ഒരു സ്നാക്ക്സ്

റവ ഉണ്ടെങ്കിൽ കിടിലം ഒരു പലഹാരം തയ്യാറാക്കാം. എണ്ണയിൽ മുക്കിപൊരിക്കാത്ത ഒരു വിഭവം ആയതു കൊണ്ട് തന്നെ കുട്ടികൾക്കെല്ലാം ഇത് നൽകാം. ഹെൽത്തി ആണ്. വൈകുന്നേരങ്ങളിൽ ഈ സ്നാക്ക്സ് ചായക്കൊപ്പം കഴിക്കാൻ അടിപൊളി ആണ്.

ചേരുവകൾ

റവ -1 കപ്പ്‌
ശർക്കര- 100 ഗ്രാം
ഗോതമ്പ്പൊടി- കാൽ കപ്പ്‌
ബേക്കിങ്സോഡാ
എള്ള്
ഏലക്കപൊടി- 1 ടീ സ്പൂൺ

തയ്യാറാക്കുന്നതിനായി

ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ്‌ വറുത്തതോ അല്ലാത്തതോ ആയ റവ ചേർക്കുക. അത് നല്ല രീതിയിൽ പൊടിച്ചെടുക്കുക. ഇതിന്റെ കൂടെ പകുതിയളവിൽ അരകപ്പ് ഗോതമ്പ് പൊടിയും കൂടെ ഒരു സ്പൂൺ ഏലക്ക പൊടി ചേർക്കുക. കാൽ ടീസ്പൂൺ ഉപ്പ്‌, എള്ള് എന്നിവയും ചേർക്കുക.
ശർക്കര പാനി ഇതിലേക്ക് ഒഴിച്ച് ഇളകി യോചിപ്പിക്കുക. കട്ടിയായൽ അതിലേക്ക് അര കപ്പ്‌ പാൽ ചേർക്കാം. പിന്നീട്ഇതിലേക്ക് ബേക്കിങ് സോഡാ കൂടി ചേർക്കുക. ഇനി കുറച്ച് സമയത്തേയ്ക് ഈ കൂട്ട് നല്ലപോലെ മൂടിവെയ്ക്കാം. ശേഷം ഒരു ഉണ്ണിയപ്പത്തിന്റെ ചട്ടി അടുപ്പിൽ വെച്ച് ചട്ടി ചൂടായി വരുമ്പോൾ ഓരോ ചട്ടിയുടെ കുഴിയിലേക്ക് നെയ്യ് ഒഴിക്കുക. ശേഷം ഓരോ കുഴിയിലും മുക്കാൽ ഭാഗം മാത്രം മാവ് ഒഴിച്ച് കൊടുക്കുക. ഓരോ ഭാഗവും വേവിച്ച് എടുക്കുക. ഇങ്ങനെ ഉണ്ണിയപ്പം ഉണ്ടാകുന്നത് ഇത് തയ്യാറാക്കി എടുക്കാം.