Kerala

കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സിപിഎം സമരം | CPM Protest Kannur

കണ്ണൂര്‍: കണ്ണൂരിൽ റോഡ് തടസപ്പെടുത്തി സിപിഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് റോഡിൽ പന്തൽ കെട്ടി ഗതാഗതം തടസപ്പെടുത്തിയത്. പൗരാവകാശ ലംഘനമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നും ഇതിന്‍റെ പേരിൽ ഒരിക്കൽ കൂടി ജയിലിൽ പോകാൻ തയാറെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു.

കേന്ദ്ര അവഗണനക്കെതിരെ സിപിഎം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമരത്തിന്‍റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം. സമരത്തിന്‍റെ ഭാഗമായി രാവിലെ തന്നെ റോഡിൽ പന്തൽ കെട്ടി കസേരകൾ നിരത്തി. നേതാക്കൾക്കുള്ള വേദി തയ്യാറാക്കിയതും റോഡിലേക്ക് ഇറക്കി. നിരവധി വാഹനങ്ങൾ പോകുന്ന ഇതുവഴിയുള്ള ഗതാഗതം രാവിലെ തന്നെ വഴി തിരിച്ചുവിട്ടു.