ആന്റണി വര്‍ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ദാവീദ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം എത്തി. ഇടിയൂര് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം ജസ്റ്റിന് വര്‍ഗീസ്. ഹരീഷ് ശിവരാമകൃഷ്ണനും ജസ്റ്റിന് വര്‍ഗീസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സെഞ്ചുറി മാക്സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം പനോരമ സ്റ്റുഡിയോസും എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവരും ചേര്‍ന്നാണ്. മോഹൻലാൽ ചിത്രം ‘മലൈക്കോട്ടൈ വാലിബനു’ ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിര്‍മിച്ച ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ആന്റണി വര്‍ഗീസിനൊപ്പം ലിജോമോള്‍ ജോസ്, വിജയരാഘവന്, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം സാലു കെ തോമസ്.
STORY HIGHLIGHT: daveed malayalam movie video song out