പെരുമാറുന്ന രീതി
ഒരു പ്രശ്നം നിറഞ്ഞ സാഹചര്യത്തിൽ സ്ത്രീകൾ പെരുമാറുന്ന രീതിയാണ്. ആ സാഹചര്യത്തിൽ ക്ഷമയോടെ പെരുമാറുന്ന സ്ത്രീകളോട് പുരുഷന്മാർക്ക് ഒരു ബഹുമാനവും ആകർഷണീയതയും ഒക്കെ തോന്നും സ്ത്രീകളിൽ പുരുഷന്മാർ ഇഷ്ടപ്പെടുന്ന ഒരു പ്രധാനപ്പെട്ട ഗുണവും ഇതുതന്നെയാണ്. ഒരു സാഹചര്യത്തെ എങ്ങനെ അതിജീവിക്കണം എന്ന് മനസ്സിലാക്കുന്ന സ്ത്രീ വളരെ മികച്ച രീതിയിൽ തന്നെ ജീവിതം മുന്നോട്ട് കൊണ്ടുപോകും
സത്യസന്ധത
മറ്റൊന്ന് സത്യസന്ധതയാണ്. ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ സത്യസന്ധത നൽകുന്ന പ്രാധാന്യം വളരെ വലുതാണ് അതേപോലെ തന്നെയാണ് സ്ത്രീകളിലും സത്യസന്ധത പാലിക്കുന്ന സ്ത്രീകളുടെ പുരുഷന്മാർക്ക് വളരെയധികം ഇഷ്ടവും ബഹുമാനവും ഉണ്ടാകുന്നുണ്ട് അങ്ങനെയുള്ള സ്ത്രീകൾ അവരുടെ ജീവിതം വളരെ അടുക്കോടും ചിട്ടയോടും മുൻപോട്ടു കൊണ്ടുപോവുകയും കുടുംബത്തോട് വളരെയധികം സ്നേഹം പുലർത്തുകയും ചെയ്യുമെന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ അത്തരത്തിൽ സത്യസന്ധമായി നിൽക്കുന്ന സ്ത്രീകളെ പുരുഷന്മാർ വളരെയധികം ബഹുമാനിക്കുന്നു
കേൾവി
പുരുഷന്റെ വിഷമങ്ങളും പ്രശ്നങ്ങളും കേട്ടിരിക്കുകയും ശ്രദ്ധിക്കുകയും അവയിൽ സഹായിക്കുകയും ചെയ്യുന്ന സ്ത്രീകളോട് ഒരു വല്ലാത്ത ബഹുമാനവും സ്നേഹവുമാണ് പുരുഷന്മാർക്ക് ഉള്ളത് അവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നവരോട് ഒരു പ്രത്യേക സ്നേഹം അവർക്ക് ഉണ്ടാകും ആ സാഹചര്യം മനസ്സിലാക്കി അവരോട് ഇടപെടുക എന്നത് ഒരു പുരുഷന് ലഭിക്കുന്ന വലിയ സഹായം തന്നെയാണ് അതുകൊണ്ട് ഒരു പുരുഷനെ കേട്ടിരിക്കാൻ താല്പര്യപ്പെടുന്ന സ്ത്രീകളെ പുരുഷന്മാർ വളരെയധികം ഇഷ്ടപ്പെടാറുണ്ട്
പിന്തുണ
മറ്റൊന്ന് വിഷമഘട്ടങ്ങളിലും ആഗ്രഹങ്ങളിലും പൂർണ്ണ പിന്തുണ നൽകുന്ന സ്ത്രീകളെ പുരുഷന്മാർ ഇഷ്ടപ്പെടുന്നു എന്നതാണ് ഒരു വ്യക്തിയുടെ ഒപ്പം ജീവിക്കുമ്പോൾ അവരുടെ ആഗ്രഹങ്ങൾക്ക് കൂടി പരിഗണന നൽകുന്ന സ്ത്രീകളാണ് എങ്കിൽ അവരോട് വല്ലാത്ത ഒരു ബഹുമാനം തന്നെയാണ് പുരുഷന്മാർക്ക് തോന്നുന്നത് ദേഷ്യവും വിഷമവും ഒക്കെ തങ്ങളുടെ വാക്കുകളിലൂടെ പറയുന്ന സ്ത്രീകളെയും പുരുഷന്മാർ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട് അതേസമയം ചെറിയ കാര്യങ്ങളിൽ പോലും സമ്മർദ്ദം നൽകുന്ന സ്ത്രീകളോട് പുരുഷന് താൽപര്യം കുറയും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത് ഒരു സാഹചര്യത്തിൽ ഉചിതമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയാണ് ഏതൊരു പുരുഷനും ഇഷ്ടം