Recipe

ടീ റസ്ക് തയാറാക്കുന്ന വിധം

ചേരുവകൾ

മുട്ട – 2 എണ്ണം

പഞ്ചസാര – 1/2 കപ്പ്

വാനില എസൻസ് – 1 ടീസ്പൂൺ

വിനാഗിരി – 1ടീസ്പൂൺ

എണ്ണ – 1/2 കപ്പ്

മൈദ – 1കപ്പ് + 1 ടേബിൾസ്പൂൺ

ബേക്കിങ് പൗഡർ – 1 ടീസ്പൂൺ

ടൂട്ടി ഫ്രുട്ടി – 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ബൗളിൽ മുട്ടയും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക , ഇതിലേക്ക് വാനില എസൻസ്, വിനാഗിരി, എണ്ണ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക . ഒരു അരിപ്പ വെച്ച് ഇതിലേക്ക് മൈദ, ബേക്കിങ് പൗഡർ എന്നിവ ചേർത്ത് അരിച്ചെടുക്കുക . ഇത്‌ നന്നായി യോജിപ്പിച്ച് എടുക്കുക. ഈ മാവ് ബേക്കിങ് ട്രേയിലേക്ക് ഒഴിച്ച് പ്രീ ഹീറ്റഡ്‌ അവ്നിൽ 180 ഡിഗ്രിയിൽ ൽ 25 – 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. (സ്ക്വയർ ഷേപ്പ് ബേക്കിങ് ട്രേ ഉപയോഗിക്കാം) ബേക്ക് ചെയ്തെടുത്ത കേക്ക് ചെറുതായി റസ്കിന്റെ ആകൃതിയിൽ മുറിക്കുക . ഇത് ഒരു ബേക്കിങ് ട്രേയിൽ നിരത്തുക. ഇത് വീണ്ടും 150 ഡിഗ്രിയിൽ 15 – 20 മിനിറ്റ് ഒരു വശം ബേക്ക് ചെയ്തെടുക്കുക. മറുവശവും 150 ഡിഗ്രിയിൽ 15 – 20 ബേക്ക് ചെയ്തെടുക്കുക. ഇപ്പോൾ നല്ല ക്രിസ്പി ആയ കേക്ക് റസ്ക് റെഡി ആയി .തണുത്തതിന് ശേഷം വായു കയറാത്ത ബോക്സിലേക്ക് മാറ്റി സൂക്ഷിക്കാം .