Celebrities

ചാക്കോച്ചന്റെ നെഞ്ചോട് ചേർന്ന് പ്രിയ ; മനോഹരമായ കുറിപ്പ് പങ്കുവെച്ച് ചാക്കോച്ചന്‍ – kunchacko boban post sharing his love for his wife priya

എന്റെ ഈ വിജയത്തിന് കൂടുതല്‍ അര്‍ഹ നീയാണ്

കുഞ്ചാക്കോ ബോബൻ്റെ ഏറ്റവും പുതിയ ചിത്രം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ വിജയത്തിന് പിന്നാലെ ഭാര്യ പ്രിയയ്ക്ക് നന്ദി പറഞ്ഞ് കുറിപ്പ് പങ്കുവെച്ച് ചാക്കോച്ചന്‍. പ്രിയയ്‌ക്കൊപ്പമുള്ള അതി മനോഹരമായ ഒരു ഫോട്ടോയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ചാക്കോച്ചന്റെ നെഞ്ചോട് ചേര്‍ന്ന്, ചാഞ്ഞ് കിടന്നുറങ്ങുന്ന പ്രിയയ്‌ക്കൊപ്പമുള്ള സെല്‍ഫിയാണ് ചിത്രം.

‘എനിക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്കായി നീ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാം. നീ എപ്പോഴും എന്റെ പിന്തുണയും വിമര്‍ശകയും സുഹൃത്തും സമ്മര്‍ദ്ദത്തെ പൊട്ടിച്ചെറിയുന്നവളും, എന്റെ ഏറ്റവും വലിയ ആരാധികയുമാണ്. അതിനാല്‍ എന്റെ ഈ വിജയത്തിന് കൂടുതല്‍ അര്‍ഹ നീയാണ്. നിന്റെ ഓഫീസര്‍ അഥവാ ഹസ്ബന്റ് ഓണ്‍ ഡ്യൂട്ടിയുടെ സ്‌നേഹവും സല്യൂട്ടും… ഓഫീസര്‍ ഓണ്‍ ഡ്യൂട്ട് വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി.’ കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

കുഞ്ചാക്കോ ബോബനും പ്രിയാമണിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

STORY HIGHLIGHT: kunchacko boban post sharing his love for his wife priya