India

നിയന്ത്രണം വിട്ട് കാർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, 4 പേർക്ക് പരിക്ക് – karnataka speeding car hits divider

ദർവാഡിൽ നിന്ന് വിജയപുരയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടത്

കർണാടകയിൽ അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം 20 -കാരൻ മരിച്ചു. യാത്രക്കാരായ നാലുപേർക്ക് പരിക്ക്. ദൊഡ്ഡബല്ലാപുർ താലൂക്കിൽ ആയിരുന്നു അപകടം. കാർ ഓടിച്ചിരുന്നു മുഹമ്മദ് യൂനുസ് എന്നയാളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്. അകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മലക്കം മറിഞ്ഞതിന്റെ ആഘാതത്തിൽ കാറിനുള്ളിൽ നിന്ന് രണ്ടുപേർ പുറത്തേക്ക് തെറിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്തിയിട്ടില്ല. ദർവാഡിൽ നിന്ന് വിജയപുരയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

STOORY HIGHLIGHT: karnataka speeding car hits divider