ബിരിയാണിയും സാധാ ചോറുമൊക്കെ കഴിച്ച് മടുത്തോ? എങ്കിൽ ഇത്തവണ ഒരു വെറൈറ്റി നോക്കിയാലോ? രുചികരമായ ചെമ്മീൻ ചോറ് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
മസാല ചേരുവകൾ
തയ്യാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കി മുളകുപൊടി മുതൽ നാരങ്ങാനീര് വരെയുള്ളവ ചേരുവകൾ മസാല പുരട്ടി വയ്ക്കുക. ശേഷം, തേങ്ങ വെള്ളം ചേർക്കാതെ അരച്ച് പാൽ എടുക്കുക. കൂടാതെ, കുടംപുളി ചെറു ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുകയും വേണം.
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെമ്മീൻ ചേർത്തു നന്നായി ഫ്രൈ ചെയ്തെടുക്കുക. അതെ പാനിൽ തന്നെ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, കീറിയ പച്ചമുളക്,കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം സവാളയും ചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ അരിഞ്ഞ തക്കാളി ചേർത്ത് വീണ്ടും വഴറ്റണം. ശേഷം മസാലപ്പൊടികൾ ചേർത്ത് വീണ്ടും വഴറ്റി പച്ച മണം മാറുമ്പോൾ കുടംപുളി ചേർത്തു തിളപ്പിക്കുക. കുറുകിയ ശേഷം തേങ്ങാപ്പാലും ഉപ്പും ചേർത്ത് വേവിച്ച് താളിക്കുക. ഇതിലേക്ക് ചോറു ചേർത്തു നന്നായി ഇളക്കി ഗ്രേവി വറ്റി ഡ്രൈ ആകുന്നതു വരെ യോജിപ്പിക്കുക.