Malappuram

ചികിത്സയിലിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു – malayali youth died in jeddah

അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ ഒതായി സ്വദേശി പാറക്കതൊടിക സമീർ അലിയാണ് ജിദ്ദയിൽ മരിച്ചത്. അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ജിദ്ദ അൽജിദാനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജിദ്ദ അൽസാമിറിൽ ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. മരണാനന്തര തുടർനടപടിക്രമങ്ങൾ നാട്ടുകാരുടെയും ബാർബർ കൂട്ടായ്മ, കെ.എം.സി.സി വെൽഫയർ വിങ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

STORY HIGHLIGHT: malayali youth died in jeddah

Latest News