Kerala

ഗോഡ്സെ പ്രകീർത്തിച്ച എൻഐടി അധ്യാപിക ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം – shaija andavan dean appointment

സീനിയർ അധ്യാപകർ അടക്കമുള്ളവരെ മറികടന്നാണ് ഷൈജയ്ക്കു പുതിയ നിയമനം നൽകിയതെന്നതാണു വിവാദങ്ങൾക്കും പരാതിക്കും കാരണമായത്

ഗോഡ്സെയെ പ്രകീർത്തിച്ചു വിവാദത്തിലായ എൻഐടി അധ്യാപിക ഡോ.ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം. അടുത്ത ഏപ്രിൽ 7 മുതൽ പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് ഡീൻ ആയി കഴിഞ്ഞ ദിവസമാണു റജിസ്ട്രാർ രണ്ടു വർഷത്തേക്കു നിയമനം നൽകിയത്. ഡോ.ഷൈജ ആണ്ടവനെ ഡീനായി നിയമിച്ചതിൽ പ്രതിഷേധവുമായി ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളും രംഗത്തുണ്ട്.

2024 ജനുവരിയിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് സമൂഹമാധ്യമ പോസ്റ്റിന് താഴെ ഗോഡ്സെയെ പ്രകീർത്തിച്ച് കമന്റിട്ട് ഇവർ വിവാദത്തിലായിരുന്നു. എബിവിപി അടക്കം വിദ്യാർഥി– യുവജന സംഘടനകളുടെ വൻ പ്രതിഷേധങ്ങൾക്കും പരാതിയെ തുടർന്ന് ഇവരെ കുന്നമംഗലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഏറെ കാലം വിദേശത്തായിരുന്ന ഇവർ അധ്യയന വർഷം തുടക്കത്തിലാണു തിരിച്ചെത്തിയത്.

സീനിയർ അധ്യാപകർ അടക്കമുള്ളവരെ മറികടന്നാണ് ഷൈജയ്ക്കു പുതിയ നിയമനം നൽകിയതെന്നതാണു വിവാദങ്ങൾക്കും പരാതിക്കും കാരണമായത്.

STORY HIGHLIGHT: shaija andavan dean appointment