ലഹരി മാഫിയാ സംഘത്തിലെ മുഖ്യകണ്ണിയായ ബിബിഎ വിദ്യാര്‍ത്ഥി മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസില്‍ ശ്രാവണ്‍ സാഗര്‍ 105 ഗ്രാം എംഡിഎംഎയുമായി പിടിയിൽ. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ കെഎ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ഫറോക്ക് എസ്ഐ അനൂപ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
സമൂഹമാധ്യമം വഴി ഇടപാട് നടത്തുന്ന ശ്രാവണ്‍ ആവശ്യക്കാര്‍ ബന്ധപ്പെട്ടാല്‍ ലഹരി ഉല്പന്നങ്ങള് നേരിട്ട് കൈമാറാതെ ചെറിയ പായ്ക്കറ്റുകളിലാക്കി എവിടെയെങ്കിലും വച്ച ശേഷം ഇതിന്റെ ഫോട്ടോയും ഗൂഗിള്‍ ലൊക്കേഷന്‍ കൈമാറുകയും ചെയ്യുകയാണ് ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലാണ് ഇയാള്‍ ലഹരി വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ വരികയായിരുന്നു ഇയാള്‍. രാമനാട്ടുകര ഫ്ളൈ ഓവറിന് താഴെ വച്ചാണ് കാര്‍ തടഞ്ഞ് പരിശോധിച്ചത്.
STORY HIGHLIGHT: main link in the drug mafia bba student