Kerala

54 കാരന്റെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ – 54 year old man was killed

തൃശൂർ പൊന്നൂക്കരയിൽ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി. പൊന്നൂക്കര സ്വദേശി സുധീഷ് ആണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിഷ്ണു ആണ് സുധീഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യ ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

15 വർഷം മുമ്പ് സുധീഷിൻ്റെ സഹോദരിയെ വിഷ്ണു കളിയാക്കിയിരുന്നു. മദ്യലഹരിയിൽ സുധീഷിന് ഇക്കാര്യം ഓർമവന്നു. ഇതേചൊല്ലി സുധീഷും വിഷ്ണുവും അടിയായി. തുടർന്ന് സുധീഷിൻ്റെ തല ഭിത്തിയിലിടിപ്പിച്ച് വിഷ്ണു പരിക്കേൽപ്പിക്കുകയായിരുന്നു. മുതുകിൽ ആസ്ട്രോ ബ്ലേഡ് ഉപയോഗിച്ച് മുറിവ് വരുത്തുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റ സുധീഷ് ചികിൽസയിലിരിക്കെ മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട സുധീഷ് തനിച്ചാണ് താമസമെന്ന് പോലീസ് പറയുന്നു. വിഷ്ണുവിൻ്റെയും സുധീഷിൻ്റെയും പൊതു സുഹൃത്ത് സുകുമാരൻ്റെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നത്.

STORY HIGHLIGHT: 54 year old man was killed