Kerala

മകന്റെ സുഹൃത്തിന്റെ 14കാരനായ ജ്യേഷ്ഠനെ തട്ടികൊണ്ട്പോയ വീട്ടമ്മയെ റിമാൻഡ് ചെയ്തു – housewife remanded for kidnapping

കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി

ആലത്തൂരിൽ 14 വയസ്സുകാരനായ മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അറസ്റ്റ് ചെയ്ത വീട്ടമ്മയെ റിമാൻഡ് ചെയ്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനി പ്രസീനയെയാണ് റിമാൻഡ് ചെയ്തത്. കഴിഞ്ഞദിവസം പരീക്ഷ എഴുതാൻ പോയ 14 വയസ്സുകാരനായ വിദ്യാർത്ഥിയെ പ്രസീന തട്ടിക്കൊണ്ടു പോവുകയായിരുന്നു. എറണാകുളത്ത് വെച്ചാണ് കുട്ടിയെയും പ്രസീനയേയും ആലത്തൂർ പോലീസ് കണ്ടെത്തിയത്.

വീട്ടമ്മക്കെതിരെ പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് 14കാരനായ മകൻ വീട്ടിലെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ചില പ്രശ്‌നങ്ങളുണ്ടായിരുന്ന കുട്ടി, അനുജന്റെ കൂട്ടുകാരന്റെ അമ്മയെന്ന നിലയിൽ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോയതാണെന്ന് പോലീസ് കണ്ടെത്തി. വീട്ടമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തുനിന്നും വീട്ടമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാൽ കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് തന്നോടൊപ്പം വന്നതെന്നാണ് യുവതിയുടെ മൊഴി. പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുപോയതിനാൽ കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന നിയമ പ്രകാരം ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.

STORY HIGHLIGHT: housewife remanded for kidnapping