കടയ്ക്കൽ മണലുവട്ടത്ത് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന യുവാക്കൾക്ക് നേരെ ആക്രമണമെന്ന് പരാതി. ഷംനാദ്, സജീർ, ഉസ്മാൻ എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ബിയർ കുപ്പികളും കമ്പിവടിയും കൊണ്ട് യുവാക്കൾക്ക് ക്രൂരമായി മർദ്ദനമേറ്റിട്ടുണ്ട്. അതേസമയം, മുൻ വൈരാഗ്യത്തെ തുടർന്ന് പ്രദേശവാസികളായ റിജു, റൈജു, ഷൈജു എന്നിവർ ചേർന്ന് ആക്രമിച്ചതെന്ന് യുവാക്കൾ കടയ്ക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
STORY HIGHLIGHT: complaint of attack on youth