Kuwait

പ്രവാസികൾക്കും സ്വദേശികൾക്കും സാമ്പത്തിക സഹായമെന്ന് പ്രചാരണം; മുന്നറിയിപ്പ് നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്

വെബ്‌സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയും ഇതുമായി ഇടപാടുകൾ നടത്തുന്ന പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കുവൈത്ത് സിറ്റി: സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതായി അവകാശപ്പെടുന്ന ഒരു വെബ്‌സൈറ്റ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. വെബ്‌സൈറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ബാങ്ക് വ്യക്തമാക്കുകയും ഇതുമായി ഇടപാടുകൾ നടത്തുന്ന പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

പൗരന്മാരും പ്രവാസികളും ഉൾപ്പെടെ നിലവിൽ കുവൈത്തിൽ താമസിക്കുന്ന ഓരോ വ്യക്തിക്കും 50 കുവൈത്തി ദിനാറിൻ്റെ സാമ്പത്തിക സഹായം സെൻട്രൽ ബാങ്ക് നൽകുന്നുണ്ടെന്നാണ് സെബ്സൈറ്റ് തെറ്റിദ്ധരിപ്പിക്കുന്നത്. ഇത്തരം ഒരു സംരംഭവും നിലവിലില്ലെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ഇത്തരം വഞ്ചനാപരമായ പ്ലാറ്റ്‌ഫോമുകളുമായി പങ്കിടുന്നത് സാമ്പത്തിക തട്ടിപ്പുകൾക്ക് ഇടയാക്കുമെന്നും ഇത്തരം ഇടപാടുകൾ  ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

content highlight : kuwait-central-bank-issues-warning-against-a-fake-website-offering-50-dinar-financial