ചേരുവകൾ
ബീഫ് 750g
സവാള 2 വലുത്
ഇഞ്ചി 1കഷ്ണം
വെളുത്തുള്ളി 8 അല്ലി
തേങ്ങ ചിരവിയത് 1cup
മല്ലിപ്പൊടി 2tbsp
മുളക്പൊടി 1tbsp
മഞ്ഞൾപ്പൊടി 1tsp
കുരുമുളക് 2tbsp
പെരുംജീരകം 1tbsp
കറുവപട്ട ചെറിയ കഷ്ണം
ഗ്രാമ്പൂ 5എണ്ണം
ഏലക്ക 5എണ്ണം
വെളിച്ചെണ്ണ 5tbsp
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
സവാള ഇഞ്ചി വെളുത്തുള്ളി വെളിച്ചെണ്ണയിൽ വഴറ്റിയതും ബീഫും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വേവിക്കുക. ഇതിലേക്ക് തേങ്ങ കറിവേപ്പില വറുത്തതും ചൂടാക്കിയ മല്ലിപൊടി മുളക്പ്പൊടി പെരുംജീരകം കറുവപ്പട്ട ഗ്രാമ്പു ഏലക്ക കുരുമുളകും ചേർത്ത് അരച്ച കൂട്ട് ചേർത്ത് തിളച്ച് പാകം ആവുമ്പോൾ തീ off ചെയ്യാം. വറുത്തരച്ച ബീഫ് കറി റെഡി.